¡Sorpréndeme!

ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു | filmibeat Malayalam

2017-11-15 177 Dailymotion

Police Questions Dileep Again
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന രീതിയില്‍ ഉള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ചാണോ ചോദ്യം ചെയ്യല്‍ എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ വേണ്ടി മാത്രമാണ് ചോദ്യം ചെയ്യുന്നത് എന്ന വിവരം മാത്രമാണ് പോലീസ് പുറത്ത് വിട്ടിട്ടുള്ളത്. ദിലീപിനൊപ്പം മാനേജര്‍ അപ്പുണ്ണിയേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും എന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന് വലിയ തിരിച്ചടിയാകും. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാവുകയും വീണ്ടും ജയിലില്‍ കിടക്കുകയും വേണ്ടി വരും.